കേളകം : സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും മറയ്ക്കാൻ മുൻ ഭരണ സമിതികളെ പരിഹസിച്ചു നടന്ന കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റിനെ വെട്ടിലാക്കുന്ന ഓഡിറ്റ് റിപ്പോർട്ടു പുറത്തു വിട്ട് കോൺഗ്രസിൻ്റെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നേതാക്കളും രംഗത്ത്. ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ വിയോജന പട്ടിക കണ്ട് ഞെട്ടിയിരിക്കുകയാണ് ജനം. ചില പരാതികളിൽ മാത്രം വിജിലൻസ് അന്വേഷണം നേരിടുന്ന കണിച്ചാർ പഞ്ചായത്തിൻ്റെ ഒടുവിൽ പുറത്ത് വന്ന ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആകെ 38 ശതമാനം പദ്ധതികൾ മാത്രമാണ് നടപ്പിലാക്കിയതെന്നും കെടുകാര്യസ്‌ഥതയും അഴിമതിയും വ്യക്തമാകുന്ന ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് വിനോയ് ജോർജ്, കണിച്ചാർ പഞ്ചായത്ത് അംഗങ്ങളായ ജോജൻ എടത്താഴെ, സുനി ജസ്‌റ്റിൻ, സുരേഖ സജി, ജിഷ സജി എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചതോടെ കണിച്ചാറിൽ കഴിഞ്ഞ 5 വർഷം നടന്ന ഫണ്ട് വിനിയോഗവും വികസന മുരടിപ്പും ചർച്ചയാകുകയാണ്. ഏറ്റവും ഒടുവിൽ 20 ലക്ഷം രൂപ മുടക്കി ശുചിത്വ ബോർഡുകൾ സ്‌ഥാപിച്ചതിൽ പോലു അഴിമതി നടന്നു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതോടെ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടന്നു വരികയാണ്. ഉയർന്ന നിലവാരമുള്ള റിഫ്ലക്‌ടർ ബോർഡുകൾ സ്‌ഥാപിക്കാനാണ് ഫണ്ടനുവദിച്ച് നിർദേശിച്ചിരുന്നതെങ്കിലും വെറും പാട്ടക്കഷണത്തിൽ പെയ്ൻ്റടിച്ചതു പോലുള്ള ബോർഡുകളാണ് സ്‌ഥാപിച്ചത് എന്ന് നേതാക്കൾ ആരോപിച്ചു. പല ബോർഡുകളും സ്‌ഥാപിച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ നശിച്ചു തുടങ്ങി. ബോർഡിൻ്റെ നിലവാരം സംബന്ധിച്ച് കൃത്യമായ നിർദേശം നൽകിയിരുന്നു എങ്കിലും ഗുണനിലവാരം ഇല്ലാത്ത ബോർഡുകളാണ് സ്ഥാപിച്ചത്. ഇതിൻ്റെ പണം നൽകിയിട്ടില്ല എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് അവകാശപ്പെട്ടതെങ്കിലും പകുതിയോളം തുക ഇതിനിടയിൽ അരുമറിയാതെ നൽകിയിട്ടുണ്ട് എന്ന് രേഖകൾ വ്യക്തമാക്കുന്നു. പഞ്ചായത്തിലെ മരാമത്ത് പണികളിൽ സുതാര്യത ഇല്ല എന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സുതാര്യത ഇല്ല എന്നതിനർഥം ജനത്തിന് ബോധ്യപ്പെടാത്ത ഇടപാടുകൾ ഭരണത്തിൽ നടത്തി എന്നാണ്. 2023 -24 വാർഷിക പദ്ധതിയിൽ പശ്ചാത്തല മേഖലയിൽ 74 പദ്ധതികൾ അനുവദിച്ചെങ്കിലും നടപ്പിലാക്കിയത് വെറും 32 എണ്ണം മാത്രമാണ്. 2022- 23 ൽ 190 പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടും പകുതി മാത്രമാണ് പൂർത്തിയാക്കിയത്. മികച്ച രീതിയിൽ പദ്ധതി നടത്തിപ്പിന് 2017 -18 ൽ കോൺഗ്രസ് പഞ്ചായത്ത് ഭരിക്കുമ്പോൾ വകുപ്പ് മന്ത്രി കെ.ടി.ജലീലിൽ നിന്ന് അവാർഡ് വാങ്ങിയ പഞ്ചായത്താണ് ഇപ്പോൾ ഏന്തി വലിഞ്ഞ് നശിക്കുന്നതെന്ന് ഇപ്പോൾ പുറത്തു വന്ന ഓഡിറ്റ് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം 413-ാം സ്‌ഥാനത്താണ് പഞ്ചായത്തുള്ളത്. ഈ ഭരണ സമിതി വരുന്നതിന് മുൻപ് പദ്ധതി നടത്തിപ്പിന് അവാർഡുകൾ നേടിയ പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷകളിൽ ഉണ്ടായിരുന്ന പ്രതിവർഷ റാങ്ക് പരിശോധിച്ചാൽ കാര്യം വ്യക്തമാകും. മുൻ വർഷങ്ങളിൽ 818, 766, 756, എന്നിങ്ങനെയാണ് സ്‌ഥാനങ്ങൾ ലഭിച്ചത്.' പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തണമെന്നിരിക്കെ അത് ചെയ്യാത്തതിനാൽ സണ്ണി ജോസഫ് എംഎൽഎ അനുവദിച്ച പാലം പണി വരെ മുടങ്ങിക്കിടക്കുകയാണ്. ഒരു വികസനപദ്ധതി പോലും നടപ്പിലാക്കാതെ മുടങ്ങി കിടക്കുകയാണ്. തെരുവു വിളക്കുകൾ സ്‌ഥാപിച്ചവയിൽ ബഹുഭൂരിപക്ഷവും പ്രവർത്തിക്കുന്നില്ല. അറ്റകുറ്റ പണികളും നടത്തുന്നില്ല. ഉരുൾ പൊട്ടൽ മേഖലയിൽ നിർമാണ പ്രവൃത്തികൾ പാടില്ല എന്ന സർക്കാർ നിർദേശം മറി കടന്ന് പൈപ്പ് ഉപയോഗിച്ച് പാലം നിർമിച്ചത് സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്. 2022 ഓഗസ്റ്റ് 1 ന് പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർ ഇപ്പോഴും ദുരിതത്തിലാണ്. ആറ് പേർക്ക് വീട് നഷ്‌ടപ്പെട്ടു. എന്നാൽ ' പലരുടേയും വീടുകൾ പുനർ നിർമിച്ചിട്ടില്ല. എന്നാൽ വൻ തുക ഉപയോഗിച്ച് പൂളക്കുറ്റി ടൗൺ മോടി പിടിപ്പിച്ചു. ആറ്റാംചേരി ലക്ഷം വീട് കോളനിയിൽ മാലിന്യ സംസ്‌കരണ പദ്ധതി സ്‌ഥാപിക്കാൻ നീക്കമില്ല എന്ന് അവകാശപ്പെടുന്ന പഞ്ചായത്ത് പ്രസിഡൻ്റ് ഇതേ പദ്ധതിക്കായി തുക നീക്കി വച്ചതിൻ്റെ രേഖകൾ ലഭ്യമാണ്. കാർഷിക പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും 25 ശതമാനം പോലും നടപ്പിലാക്കിയിട്ടില്ല. സ്‌റ്റേഡിയം നിർമിക്കാനായി ചാണപ്പാറയിൽ ഒന്നരയേക്കർ സ്‌ഥലം പഞ്ചായത്തിന് ഉണ്ടെങ്കിലും നവീകരിക്കാനോ സംരക്ഷിക്കാനോ ഒരു പദ്ധതി പോലും ഉണ്ടാക്കിയില്ല. പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് വിനോദയാത്ര ആസൂത്രണം ചെയ്തതാണ് ഒരു സുപ്രധാനമായ നേട്ടം. ഈ ടൂറിൽ കോൺഗ്രസ് അംഗങ്ങളും ഭരണ പക്ഷത്തെ ചില ബഹുമാന്യ അംഗങ്ങളും വിട്ടു നിന്നു. ആരാണ് ഈ വിനോദയാത്ര സ്പോൺസർ ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജനങ്ങളോട് വ്യക്തമാക്കണം. അത് ഭരണപക്ഷത്ത് തന്നെ തർക്കമായി. ഒടുവിൽ സ്വന്തം പോക്കറ്റിൽ നിന്നു കൊടുത്തു എന്ന് അവകാശപ്പെടാനുമാണ് നീക്കം.
കണിച്ചാർ പഞ്ചായത്തിൽ 2023-24 ൽ അംഗീകരിച്ച 211 പദ്ധതികളിൽ 81 എണ്ണം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതായത് 38 ശതമാനം. ഇത് ഓഡിറ്റ് റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കാർഷിക മേഖലയായ കണിച്ചാറിൽ കൃഷിയുമായി ബന്ധപ്പെട്ട് 2023-24 ൽ അഞ്ച് പദ്ധതികളാണ് വെച്ചിരുന്നത് . മൂന്നെണ്ണം മാത്രമാണ് നടപ്പിലായത്. അതിൽ തന്നെ പൂർത്തിയായത് 25 ശതമാനം മാത്രമാണ്.
ഇതും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പശ്ചാത്തല മേഖലയിൽ അസിസ്റ്റന്റ് എൻജിനീയർ 74 പ്രൊജക്റ്റുകളാണ് തയ്യാറാക്കിയത്.
അസിസ്റ്റന്റ് എൻജിനീയർ സമർപ്പിച്ച 74 പദ്ധതികൾക്ക് അംഗീകാരം കിട്ടിയെങ്കിലും 32 എണ്ണം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞത്. 35.66 ശതമാനം മാത്രം. ഇതും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പൊതുമരാമത്ത് പ്രവർത്തി നിർവഹണത്തിൽ സുതാര്യത ഉറപ്പുവരുത്തേണ്ടതാണ്. ഇതിൻ്റെ അർത്ഥം സുതാര്യത ഇല്ലാതെയാണ് പ്രവർത്തി നടക്കുന്നത് എന്നാണ്. ഇതും 2023-24 ഓഡിറ്റ് റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. 2022-23 വാർഷിക പദ്ധതിയിൽ അംഗീകരിച്ചിരിക്കുന്നത് 190 പ്രവർത്തികളാണ്. അതിൽ 52 ശതമാനം മാത്രമേ പൂർത്തിയായത്.
2020-21 പദ്ധതി അവലോകനത്തിൽ അംഗീകരിച്ചിരിക്കുന്നത് 200 പദ്ധതികളാണെങ്കിലും പൂർത്തീകരിച്ചിട്ടുള്ളത് 107 എണ്ണം മാത്രമാണ്.
കണിച്ചാർ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് ഭരിച്ച മുൻ കാലത്ത് അനുവദിച്ച മുഴുവൻ ഫണ്ടും ജനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ട്.
എന്നാൽ നിലവിലെ പ്രസിഡൻ്റിൻ്റെ കാലത്ത് വികസന രാഹിത്യമാണ് ഉള്ളത് എന്ന് പഞ്ചായത്തിൻ്റെ വെബ്സൈറ്റിൽ കൃത്യമായി കാണാൻ കഴിയുന്നുണ്ട്. 2020-21 ൽ 818-ാം സ്ഥാനത്തും 2021-22 ൽ 766-ാം സ്ഥാനത്തും
2022-23 ൽ 756-ാം സ്ഥാനത്തും 2023-24 ൽ 413-ാം സ്ഥാനത്തുമാണ് പഞ്ചായത്തുള്ളത്. നിലവിൽ കണിച്ചാർ പഞ്ചായത്ത് നിലനിൽക്കുന്നത് 353-ാം സ്ഥാനത്താണ് എന്ന് പറഞ്ഞാണ് ആശ്വസിക്കുന്നത്. പക്ഷേ പറയുന്നത് അവകാശപ്പെടുന്നത് പിണറായി വിജയൻ പറയുന്നത് പോലെ ഒന്നാം സ്ഥാനത്തെന്നാണ്. കഴിഞ്ഞ ഭരണസമിതി കാലത്ത് 2017-18 കാലഘട്ടത്തിലെ കേരളത്തിലെ തന്നെ ഒന്നാം നിരയിലായിരുന്നു കണിച്ചാർ ഗ്രാമപഞ്ചായത്ത് ഉണ്ടായിരുന്നത്. പദ്ധതി നടപ്പാക്കിയതിൻ്റെ അംഗീകാരമായി ഉയർന്ന പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. വാർഷിക പദ്ധതിയുടെ 100 ശതമാനം പ്രാവർത്തികമാക്കിയത് കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലും മുഴുവൻ പദ്ധതിയും 100 ശതമാനം പൂർത്തിയാക്കിയതിന് കണ്ണൂർ ജില്ലയുടെ അംഗീകാരവും ബ്ലോക്കിൻ്റെ അംഗീകാരവും കോൺഗ്രസ് ഭരണകാലത്ത് കിട്ടിയിട്ടുണ്ട്. വസ്തുനികുതി 100 ശതമാനം പിരിച്ചതിൻ്റെ അംഗീകാരവും ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും കിട്ടിയിട്ടുണ്ട്. ഈ പുരസ്കാരങ്ങളൊക്കെ കണിച്ചാർ പഞ്ചായത്തിലെ ഏതോ മുറികളിലെ പെട്ടികളിൽ മൂടി വെച്ചിരിക്കുകയാണ്. പുറത്ത് കാണത്തക്ക രീതിയിൽ അവ പ്രദർശിപ്പിക്കാൻ പോലും പ്രസിഡൻ്റിന് ഭയമാണ്. കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡിൽ പാലം പണിയുന്നതിന് എംഎൽഎ അനുവദിച്ച 32 ലക്ഷം രൂപ ഉപയോഗിക്കാതെ വച്ചിരിക്കുകയാണ്. ആ പണം അവിടുന്ന് മാറ്റി അവിടുത്തെ ജനങ്ങളോട് ക്രൂരത കാണിച്ചു. പാലം പണിയുന്നതിന് ആവശ്യമായ മണ്ണ് പരിശോധന നടത്താൻ പോലും പഞ്ചായത്ത് തയ്യാറാകാത്തതുകൊണ്ടാണ് ആ ഗ്രാമീണ
ആ സ്ഥലത്തുള്ള ആളുകൾ ഇപ്പോഴും വളരെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യേണ്ടി വരുന്നത്. എംഎ,ൽഎ ഫണ്ട് അനുവദിച്ചിട്ടും ആ പദ്ധതി നടപ്പാക്കാതിരിക്കാൻ ശ്രമിച്ചു. 2024-25 പ്രൊജക്റ്റ് നമ്പർ 63 പ്രകാരം പൊതുസ്ഥലങ്ങളിൽ ശുചിത്വ ബോർഡുകൾ സ്ഥാപിക്കൽ എന്ന പദ്ധതിയിൽ 20,81,851 രൂപ പ്രൊജക്റ്റ് വെച്ചിട്ടുണ്ടെങ്കിലും ആ പദ്ധതി നടപ്പാക്കുന്നതിൽ വളരെ ക്രമക്കേട് നടന്നുവെന്നാണ് പരാതി. ടില്ലാത്ത പാവപ്പെട്ടവന് 'വീട് വയ്ക്കാൻ വെറും 3.9 ലക്ഷം മാത്രം കൊടുക്കുന്ന സർക്കാരും പഞ്ചായത്തുമാണ് പാട്ടക്കഷണത്തിൽ പെയ്ൻറടിച്ചു നടത്തുന്ന തട്ടിപ്പിന് 20 ലക്ഷത്തിൻ അധികം നീക്കിവച്ചത്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് അത് നിർമിക്കാൻ കഴിയാതെ നട്ടം തിരിയുമ്പോൾ പാട്ടക്കഷണത്തിൽ പെയ്ൻ്റടിച്ചു വച്ച ശുചിത്വ ബോർഡുകൾ നാടിൻ്റെ ശുചിത്വം തന്നെ കെടുത്തുകയാണ്. ആ പദ്ധതി പൂർത്തിയാക്കിയിട്ടുമില്ല, അതിന് പണം നൽകിയിട്ടില്ല എന്നൊക്കെ പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നുണ്ടെങ്കിലും 2023-24 പദ്ധതി പ്രകാരം 9,72,956 രൂപ നിലവിൽ കൊടുത്തിട്ടുണ്ട്. ബോർഡ് സ്ഥാപിക്കുന്നതിനുള്ളക്ലാസിഫിക്കേഷൻ ക്ലോസ് 1701 പ്രകാരമല്ല പ്രവർത്തിച്ചത്.: ക്ലാസിഫിക്കേഷൻ 1701-ൽ പറയുന്നു: ഒരു കാരണവശാലും സൈഡ് പൊങ്ങി നിൽക്കുകയോ പ്രതലം പൊളിഞ്ഞു നിൽക്കുകയോ കുമിള വരികയോ ചെയ്യാൻ പാടില്ലാത്ത തരത്തിൽ വേണം ബോർഡ് സ്ഥാപിക്കാൻ. *ഇതിൻ്റെ ഗുണനിലവാരം ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ച് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാവുന്നതാണ്.
തെരുവ് വിളക്കിന്റെ കാര്യത്തിലും പരാതികളാണ്. ഗുണമേന്മയില്ലാത്ത ബൾബ്, വയർ എന്നിവ ഉപയോഗിച്ചതിൻ്റെ ഫലമായി പലതും തെളിയാതായി. പഞ്ചായത്തിലെ വിളക്കുകൾ ജനങ്ങൾക്ക് ഉപകാരപ്പെടാതായിട്ടും അറ്റകുറ്റപണികൾ പോലും നടത്തുന്നില്ല.
2022 ഓഗസ്റ്റിൽ പൂളക്കുറ്റി നെടുംപുറംചാൽ മേഖലയിൽ ഉരുൾപൊട്ടിയവർ ഇന്നും ദുരിതത്തിലാണ്. 100 ശതമാനം വീട് നഷ്ടപ്പെട്ടവർ ആറുപേരുണ്ട് എന്നാണ് കണക്ക്. ഈ കണക്കും വിജിലൻസ് പരിശോധിക്കുന്ന നിലയിലാണുള്ളത്. ഉരുൾപൊട്ടലിൽ ദുരിതബാധിതരെ സംരക്ഷിക്കപ്പെട്ടിട്ടില്ല. ഉരുൾപൊട്ടൽ മേഖലയായ പൂളക്കുറ്റി വെള്ളറ നെല്ലാനിക്കൽ റോഡിന് കലുങ്ക് നിർമ്മിച്ചിരിക്കുന്നത് പൈപ്പ് ഉപയോഗിച്ചാണ്ണ്. ഇത് അപകടകരമാണ് എന്ന് നിർദ്ദേശമുണ്ടായിട്ടും പ്രത്യേക താൽപര്യമെടുത്താണ് നിർമിതി നടത്തിയത്. ഉരുൾപൊട്ടൽ മേഖലയിൽ ഇങ്ങനെയുള്ള പദ്ധതികൾ നടപ്പാക്കരുത് എന്ന് ഉത്തരവുള്ളപ്പോൾ ഇത് പഞ്ചായത്ത് പ്രസിഡൻ്റ് എന്തിന് നടപ്പാക്കി എന്ന് ജനങ്ങൾ സംശയത്തോടുകൂടി വീക്ഷിക്കുന്നു. പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷം പ്രസിഡൻ്റിൻ്റ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ജനകീയ വിചാരണ നടത്തിയാൽ പ്രസിഡൻറിൻ്റെ പാർട്ടിക്ക് പോലും നാണം കെടേണ്ടി വരുമെന്നതാണ് അവസ്ഥയെന്ന് നേതാക്കൾറയുന്നു.
Kanichar Panchayat's audit report is out. The President is speechless. The party is also silent